ആഗോള തലത്തില്‍ വിവിധ സേവനങ്ങളെ തടസപ്പെടുത്തി മൈക്രോസോഫ്റ്റ് സെര്‍വറുകളിലെ പ്രശ്‌നം
വിമാനത്താവളങ്ങളെയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളേയും ബാങ്കുകളേയുമെല്ലാം മൈക്രോസോഫ്റ്റ് കംപ്യൂട്ടര്‍ ശൃംഖലയിലെ പ്രശ്‌നം ബാധിച്ചു
ആഗോള തലത്തില്‍ വിവിധ സേവനങ്ങളെ ബാധിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് സെര്‍വറുകളിലെ പ്രശ്‌നം. വിമാനത്താവളങ്ങളെയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളേയും ബാങ്കുകളേയുമെല്ലാം മൈക്രോസോഫ്റ്റ് കംപ്യൂട്ടര്‍ ശൃംഖലയിലെ പ്രശ്‌നം ബാധിച്ചു.വിന്‍ഡോസ് അധിഷ്ഠിത കംപ്യൂട്ടറുകളുടെ നെറ്റ്‌വര്‍ക്കില്‍ സൈബര്‍ സുരക്ഷാ സേവനമായ ക്രൗഡ് സ്‌ട്രൈക്കിന്റെ പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് സേവനങ്ങളെ ഈ ശ്ര്‌നം ബാധിച്ചതോടെയാണ് എയര്‍ലൈന്‍, ബാങ്കിങ് ഉള്‍പ്പടെയുള്ള സേവനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത്.ക്ലൗഡ് അധിഷ്ടിത സേവനങ്ങള്‍ക്ക് ക്രൗഡ് സ്‌ട്രൈക്കിന്റെ സുരക്ഷാ സേവനം ഉപയോഗിക്കുന്നവരെയാണ് ഈ പ്രശ്‌നം ബാധിച്ചത്. ഇക്കാരണത്താല്‍ തന്നെയാണ് സാധാരണ മൈക്രോസോഫ്റ്റ് ഉപഭോക്താക്കളെയും മറ്റ് സുരക്ഷാ സേവനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളേയും ഈ പ്രശ്‌നം ബാധിക്കാത്തത്.തടസപ്പെട്ട സേവനങ്ങളിലേക്കുള്ള ട്രാഫിക്കിനെ മറ്റ് സെര്‍വറുകളിലേക്ക് വഴിതിരിച്ചുവിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. എങ്കിലും ചില സേവനങ്ങള്‍ തുടര്‍ന്നും തടസപ്പെട്ടേക്കാം.