കോട്ടയം ജില്ലാതല വാർത്തകൾ ,അറിയിപ്പുകൾ ,ദർഘാസുകൾ ......
അപേക്ഷ ക്ഷണിച്ചു
കോട്ടയം: കേരളസർക്കാർ സ്ഥാപനമായ കെൽട്രോൺ നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈൽ ഫോൺ ടെക്നോളജി, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് എന്നീ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കും കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് എൻജിനീയറിംഗ് വിത്ത് ഇ-ഗാഡ് ജെറ്റ് എന്ന ഡിപ്ലോമ കോഴ്‌സിലേക്കും ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്ജ് സെന്റർ, രണ്ടാം നില, സാന്റോ കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ റോഡ്, പെട്രോൾ പമ്പ് ജംഗ്ഷൻ, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടാം.
(കെ.ഐ.ഒ.പി.ആർ 1379/2024)
പോളിടെക്നിക് ലാറ്ററൽ പ്രവേശനം
കോട്ടയം:കടുത്തുരുത്തി സർക്കാർ പോളിടെക്നിക് കോളേജിൽ 2024-25 അദ്ധ്യയന വർഷത്തിലെ ലാറ്ററൽ എൻടി പ്രവേശനത്തിന് ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത 50 % മാർക്കോടെ ദ്വിവത്സര ഐ.ടി.ഐ /കെ.ജി.സി.ഇ പാസ്സായവർക്കും, ഫിസിക് കെമിസ്ട്രി കണക്ക് വിഷയങ്ങൾക്ക് ആകെ 50 % മാർക്കോടെ പ്ലസ് ടു /വി. എച്ച്.എസ്.ഇ പാസ്സായ വിദ്യാർത്ഥികൾക്കും ജൂലൈ ഒൻപതിന് രാവിലെ 11 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്ത് സ്‌പോട് അഡ്മിഷനിൽ പങ്കെടുക്കാം.
ഫീ പേയ്‌മെന്റ് ഓൺലൈൻ ആയതിനാൽ, 14105/- രൂപ ബാലൻസ് ഉള്ള എ.ടി.എം കാർഡ്, പിറ്റിഎ ഫണ്ട്, അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. മറ്റ് കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ അഡ്മിഷൻ സ്ലിപ്പ്, പിറ്റിഎ ഫണ്ട് സഹിതം ഹാജരാകണം. പ്രോക്‌സി ഹാജരാകുന്ന പക്ഷം പ്രോസ്‌പെക്ടസ് പ്രകാരമുള്ള
പൂരിപ്പിച്ച പ്രോക്‌സി ഫോമും അസ്സൽ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാാക്കണം. വിശദവിവരങ്ങൾക്ക് www polyadmission.org/let എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ :04829-295131
(കെ.ഐ.ഒ.പി.ആർ 1380/2024)
ഐ.ടി.ഐ. പ്രവേശനം നീട്ടി
കോട്ടയം: പള്ളിക്കത്തോട് പി.ടി.സി.എം ഗവ ഐ.ടി.ഐയിൽ 2024-25/26 വർഷത്തിലെ ഐ.ടി.ഐ. പ്രവേശനത്തിനുള്ള അപേക്ഷ ജൂലൈ 12 ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനായി സമർപ്പിക്കാം.https://
ഐ.ടി.ഐ. പ്രവേശനം നീട്ടി
കോട്ടയം :പെരുവ ഗവ. ഐ.ടി.ഐ യിൽ ഡ്രാഫ്റ്റസ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്കുള്ള പ്രവേശനം നീട്ടി. എസ്.എസ്.എൽ.സി പാസ്സായവർക്ക് https://itiadmissions.kerala.
(കെ.ഐ.ഒ.പി.ആർ 1382/2024)
ഐ.ടി.ഐ പ്രവേശനം: അപേക്ഷിക്കാം
കോട്ടയം: തിരുവാർപ്പ് ഗവ.ഐ.ടി.ഐ യിൽ 2024-25 അധ്യയനവർഷത്തേക്ക് പ്ലംബർ, ഇലക്ട്രീഷ്യൻ ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വേേു:െ//ശശേമറാശശൈീി.െസലൃമഹമ.ഴീ്
(കെ.ഐ.ഒ.പി.ആർ 1383/2024)
ക്വട്ടേഷൻ
കോട്ടയം: മെഡിക്കൽ കോളേജിലെ എം. ഡി. ആർ. യു പ്രോജെക്ടിലേക്ക് ഫസ്റ്റ് സ്ട്രാൻഡ് മൈക്രോ ആർ. എൻ. എ സിന്തസിസ്, ക്വാന്റിറ്റേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷനുകൾ ജൂലൈ 17ന് ഉച്ചയ്ക്ക് 12 മണിവരെ സ്വീകരിക്കും.അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും.ഫോൺ: 0481 -2597279,2597284,
(കെ.ഐ.ഒ.പി.ആർ 1384/2024)
ക്വട്ടേഷൻ
കോട്ടയം: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലേക്ക് ഡയഗ്‌നോസ്റ്റിക് കിറ്റ് വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 18ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടി ന് തുറക്കും.ഫോൺ: 0481 -2597279,2597284 (കെ.ഐ.ഒ.പി.ആർ 1385/2024)
ക്വട്ടേഷൻ
കോട്ടയം: മെഡിക്കൽ കോളേജിലെ ട്രാൻസ് ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലേക്ക് റീ ഏജന്റ് റെഡ് സെൽ ആന്റിബോഡി സ്‌ക്രീനിംഗ്, ഐഡന്റിഫിക്കേഷൻ പാനലുകൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷനുകൾ ജൂലൈ 17ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും.ഫോൺ: 0481 -2597279,2597284
(കെ.ഐ.ഒ.പി.ആർ 1386/2024)
യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാം: തീയതി നീട്ടി
കോട്ടയം:സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ 15 വരെ നീട്ടി. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം.17 വയസ് പൂർത്തിയാക്കി യിരിക്കണം.യോഗദർശനത്തിലും യോഗാസന, പ്രാണായാമ പദ്ധതികളിലും,, സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠനപരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തപ്പെടു ന്നത്. അപേക്ഷാഫോ റവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ. നന്ദാവനം, വികാസ് ഭവൻ പി. ഒ, തിരുവനന്തപുരം-33,ഫോൺ: 0471-2325101, 8281114464. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.കോട്ടയം ജില്ലയിലെ പഠന കേന്ദ്രങ്ങൾ:അക്ഷയ ലേണിങ് സെന്റർ,വൈക്കം -9847128126, സ്വാസ്തി സ്‌കൂൾ ഓഫ് യോഗ, പൊൻകുന്നം -9447766004, അക്കാദമി ഓഫ് യോഗിക് സയൻസ്, മൂന്നാനി, പാലാ -9495519686, ശ്രീവല്ലി സ്‌കൂൾ ഓഫ് യോഗ, ടെമ്പിൾ റോഡ് -8921924746, ശാന്തി യോഗ ഇന്റർനാഷണൽ ടീച്ചേഴ്‌സ് ട്രെയിനിങ് &റിസർച്ച് ഫൗണ്ടേഷൻ, പാലാ -9447517458
(കെ.ഐ.ഒ.പി.ആർ 1387/2024)
സിറ്റിംഗ് മാറ്റിവെച്ചു
കോട്ടയം: ജൂലൈ 10ന് കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ വെച്ച് നടത്താനിരുന്ന ജില്ലാ പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ സിറ്റിംഗ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. (കെ.ഐ.ഒ.പി.ആർ 1388/2024)