ആരോഗ്യ -ഭക്ഷ്യ സുരക്ഷ വകുപ്പുകളുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന.

കാഞ്ഞിരപ്പള്ളി : ആരോഗ്യ വകുപ്പിൻ്റെയും, ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി മേഖലയിലെ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുകയും, വിതരണം ചെയ്യുകയും ചെയ്യുന്ന കടകളിൽ പരിശോന നടത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, സ്ഥാപനങ്ങളുടെ ശുചിത്വം, പരിസര ശുചിത്വം ഹെൽത്ത് കാർഡ്, കുടിവെള്ള സാമ്പിൾ പരിശോധന സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകി. ശുചിത്വ സംവിധാനങ്ങൾ ഇല്ലാതെയും, ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലാതെയും പ്രവർത്തിച്ച 6 കടകൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി. എരുമേലി ഹെൽത്ത് സൂപ്പർവൈസർ ശ്രീ. ശ്രീകുമാർ , ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഷാജി കറുകത്ര , കാഞ്ഞിരപ്പള്ളി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസ്സർ Dr തെരേസിലിൻ ലൂയിസ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.