നാടൻ ഭക്ഷണങ്ങളുടെ പ്രദർശനവും കുടുംബശ്രീയുടെ 'എന്നിടം ' ഉത്ഘാടനവും
MUNDAKKAYAM
മുണ്ടക്കയം
മുണ്ടക്കയം രണ്ടാം വാർഡ് കുടുംബശ്രീ എ ഡി എസ്, പഞ്ചായത്ത് സീ.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ , അപൂർവമായ നാടൻ ഭക്ഷണങ്ങളുടെ പ്രദർശനവും, കുടുംബശ്രീ പ്രവർത്തകരുടെ വിനോദ വിജ്ഞാനങ്ങൾക്കുള്ള
* എന്നിടത്തിന്റെ* ഉദ്ഘാടനവും നടന്നു.
കലാദേവി സാംസ്കാരി സമിതി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ
പഞ്ചായത്ത് പ്രസിഡണ്ട് രേഖദാസ്,
വാർഡ് മെമ്പർ സിവി അനിൽകുമാർ, ഷിജി ഷാജി, സി ഡി എസ് ചെയർപേഴ്സൺ പി ജി വസന്തകുമാരി, കമ്മ്യൂണിറ്റി കൗൺസിലർ കുമാരി. വി,എ ഡി എസ് ഭാരവാഹികൾ ആയ താരാ മോബി, സരസമ്മ ശേഖരൻ, അമ്പിളി, വിൻസി, നിഷ എന്നിവർ പങ്കെടുത്തു
അപൂർവമായ നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും നടന്നു.
65 ഇനത്തിൽപ്പെട്ട നാടൻ വിഭവങ്ങൾ വളരെ ആകർഷകമായിരുന്നു.
ചാമ അരി കൊണ്ടുള്ള
ചോറും പായസവും,
വിവിധ ചക്ക വിഭവങ്ങളായ കൂ ഞ്ഞിൽ, ചുട്ട ചക്കക്കുരു, മെഴുക്ക് വരട്ടി,, ചക്ക തോരൻ
നാടൻ കപ്പ വിഭവങ്ങൾ ആയ മുളക് കപ്പ, കടല കപ്പ, തേങ്ങാക്കപ്പ, ചുട്ട കപ്പ, ചീര വിഭവങ്ങളായ
ചാമ ചീര, ചായ മൻസിൽ, ചുവപ്പ് ചീര,
കോവൽ ഇല, തകര ഇല, ചേന ഇല, നാരങ്ങാ ഇല തീയൽ,
റാഗി,ചോളം അമൃതം പൊടികൾ കൊണ്ടുള്ള
പുട്ട്,കൊഴുക്കട്ട,ഇടിയപ്പം, മുളപ്പിച്ചതും മുളപ്പിക്കാത്തതുമായ പയർ വർഗ്ഗങ്ങൾ, പപ്പടം ചുട്ടത്, ഏത്തക്ക പുളിയിട്ട് കറി, വിവിധയിനം ചമ്മന്തികൾ തുടങ്ങി 65 ഓളം നാടൻ വിഭവങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കപ്പെട്ടു.