കരട് വോട്ടര്‍പട്ടിക; അവകാശങ്ങളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിന് അപേക്ഷ സമർപ്പിക്കാം

Nov 27, 2024
കരട് വോട്ടര്‍പട്ടിക;  അവകാശങ്ങളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിന് അപേക്ഷ സമർപ്പിക്കാം

2024 ഒക്ടോബര്‍ 29-ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിലെ അവകാശങ്ങളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിനും പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും വോട്ടർ പട്ടികയിൽ തിരുത്തൽ വരുത്തുന്നതിനും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നവംബര്‍ 28 വരെ സമർപ്പിക്കുന്ന അവകാശങ്ങളും ആക്ഷേപങ്ങളും പരിശോധിച്ച് 2025 ജനുവരി ആറിന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ്. ഒക്ടോബര്‍ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെയും ജില്ലാ കളക്ടറുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ലിങ്ക്: https://voters.eci.gov.in/download-eroll?stateCode=S11 നവംബർ 28 ന് ശേഷവും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനും അപേക്ഷകൾ സമർപ്പിക്കാവുന്നതും ഈ അപേക്ഷകൾ 2025 ജനുവരി ആറിന് ശേഷം പ്രസിദ്ധീകരിക്കുന്ന സപ്ലിമെൻ്ററി (അനുബന്ധ) വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതുമാണ്. വെബ്സൈറ്റ് : https://voters.eci.gov.in വോട്ടേഴ്സ് ഹെല്‍പ് ലൈന്‍ ആപ്പ് : https://play.google.com/store/apps/details?id=com.eci.citizen എന്നിവ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2025 ന്റെ ഭാഗമായി ഇലക്ട്രറല്‍ റോള്‍ ഒബ്‌സര്‍വര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. പരമാവധി വോട്ടര്‍മാരെ പുതുതായി ചേര്‍ക്കുന്നതിന് പ്ലസ്ടു, കോളജ് കേന്ദ്രീകരിച്ച് സ്വീപ് പ്രചരണ പരിപാടികള്‍ നടത്താന്‍ ഇലക്ടറൽ റോൾ ഒബ്സർവർ നിര്‍ദേശം നല്‍കി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ കാര്യക്ഷമമായ ഇടപെടലും യോഗം ഉറപ്പാക്കി. ജില്ലാ കലക്ടര്‍ എൻ ദേവിദാസ്, സബ് കലക്ടര്‍ നിഷാന്ത് സിഹാര, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികൾ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, ഇ.ആർ.ഒ. & ഡെപ്യൂട്ടി കലക്ടര്‍മാര്‍, അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.