'മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ ഫോട്ടോയെടുത്ത് വാട്ട്സാപ്പ് ചെയ്യൂ: 2500 രൂപ പാരിതോഷികം നേടാം'

Sep 26, 2024
'മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ ഫോട്ടോയെടുത്ത് വാട്ട്സാപ്പ് ചെയ്യൂ: 2500 രൂപ പാരിതോഷികം നേടാം'

കേരളത്തെ മാലിന്യമുക്തമാക്കാൻ ഒറ്റക്കെട്ടായ ഒരു പൊതുജന മുന്നേറ്റം ഉണ്ടാവണമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചുള്ള യോഗത്തിൽ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഒക്ടോബർ രണ്ടു മുതൽ മാർച്ച് 30 ഇന്റർനാഷണൽ സീറോ വേസ്റ്റ് ഡേ വരെ സമ്പൂർണ മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കൂട്ടായപ്രവർത്തനവുമായി നമ്മൾ മുന്നോട്ട് പോവുകയാണ്. നിലവിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കുള്ള പിഴത്തുക വർധിപ്പിച്ചിട്ടുണ്ട്. ആരെങ്കിലും മാലിന്യം നിക്ഷേപിക്കുന്നത് ഫോട്ടോയെടുത്ത് 9446700800 എന്ന നമ്പറിൽ വാട്ട്സാപ്പ് ചെയ്തു കൊടുത്താൽ മാലിന്യം നിക്ഷേപിച്ച ആളിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കും. പടം അയച്ചുകൊടുത്ത ആൾക്ക് 2500 രൂപ പാരിതോഷികമായി നൽകുകയും ചെയ്യും. കേരളത്തിൽ എവിടെ നിന്നും ഈ നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യാം. ഒരു ദിവസം നാല് ആളെ പിടിച്ചാൽ 10,000 രൂപ പാരിതോഷികമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.