കൊല്ലത്ത് ഐടി പാർക്ക് സ്ഥാപിക്കും, കണ്ണൂർ ഐടി പാർക്കിന് 293.22 കോടി: ധനമന്ത്രി
സംസ്ഥാനത്ത് മറ്റൊരു ഐടി നഗരം കൂടി ഉയരും

തിരുവനന്തപുരം : കൊല്ലം നഗരത്തില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റിലാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപനം നടത്തിയത്.കണ്ണൂർ ഐടി പാർക്കിന് 293.22 കോടി കിഫ്ബിയിൽ നിന്ന് നൽകി. തദ്ദേശ സ്ഥാപനങ്ങളുടെയോ സർക്കാരിൻ്റെയോ സ്ഥലത്ത് ഐടി പാർക്ക് സ്ഥാപിക്കാനാകും. വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണ പദ്ധതി നടപ്പാക്കും. കിഫ്ബിക്ക് വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഐടി പാർക്കുകൾ ആരംഭിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.
വിഴിഞ്ഞത്തെ പ്രധാന വ്യവസായ ഇടനാഴിയാക്കും. സംസ്ഥാനത്ത് 150 പാലങ്ങളുടെ നിര്‍മാണം ഉടൻ ഉണ്ടാകുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.