ചെറുകിട നികുതിദായകർക്ക് വിദേശത്തുള്ള വരുമാനമോ ആസ്തിയോ വെളിപ്പെടുത്തുന്നതിനായി ആറ് മാസത്തെ കാലാവധിയുള്ള പദ്ധതി
ആദായനികുതി റിട്ടേണുകൾ തിരുത്തി സമർപ്പിക്കാനുള്ള സമയം നിശ്ചിത ഫീസോടെ ഡിസംബർ 31-ൽ നിന്ന് മാർച്ച് 31 വരെ നീട്ടി
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിലെ പുതിയ സമയക്രമം
ചെറുകിട നികുതിദായകർക്ക് പ്രത്യേക ഊന്നൽ
വിദേശ വരുമാനമോ ആസ്തിയോ വെളിപ്പെടുത്താത്തവർക്കും (ബി) വിദേശ വരുമാനം വെളിപ്പെടുത്തുകയും നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ആ വരുമാനം ഉപയോഗിച്ച് വാങ്ങിയ ആസ്തികൾ കൃത്യമായി രേഖപ്പെടുത്താൻ സാധിക്കാത്തവർക്കും ഈ പദ്ധതി ബാധകമാകും.
അനുമാന നികുതി അടയ്ക്കുന്ന എല്ലാ പ്രവാസികൾക്കും മിനിമം ആൾട്ടർനേറ്റ് ടാക്സിൽ (MAT) നിന്ന് ഇളവ്
ഇന്ത്യയിൽ നിന്നുള്ള ഡാറ്റാ സെന്റർ സേവനങ്ങൾ ഉപയോഗിച്ച് ആഗോളതലത്തിൽ ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനങ്ങൾ നൽകുന്ന ഏതൊരു വിദേശ കമ്പനിക്കും 2047 വരെ നികുതി ഇളവ്
ഇന്ത്യയിൽ നിന്നുള്ള ഡാറ്റാ സെന്റർ സേവനങ്ങൾ നൽകുന്ന കമ്പനി ഒരു അനുബന്ധ സ്ഥാപനമാണെങ്കിൽ പ്രവർത്തന ചെലവിന്റെ 15 ശതമാനം സേഫ് ഹാർബർ ആനുകൂല്യം
ഇന്ത്യയിൽ നിന്ന് ഡാറ്റാ സെന്റർ സേവനങ്ങൾ നൽകുന്ന കമ്പനി അനുബന്ധ സ്ഥാപനമാണെങ്കിൽ പ്രവർത്തന ചെലവിന്റെ 15 ശതമാനം സേഫ് ഹാർബർ ആനുകൂല്യം നൽകാനും കേന്ദ്ര ബജറ്റിൽ നിർദ്ദേശമുണ്ട്.
ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ 'ജസ്റ്റ്-ഇൻ-ടൈം' ലോജിസ്റ്റിക്സിന്റെ കാര്യക്ഷമത പ്രയോജനപ്പെടുത്തുന്നതിനായി, പ്രവാസികൾക്ക് (non-residents) ബോണ്ടഡ് വെയർഹൗസുകളിൽ ഘടകഭാഗങ്ങൾ സംഭരിക്കുന്നതിന് 'സേഫ് ഹാർബർ' (safe harbour) ആനുകൂല്യം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റിൽ നിർദ്ദേശിച്ചു. ഇൻവോയ്സ് മൂല്യത്തിന്റെ 2 ശതമാനം ലാഭവിഹിതമായി കണക്കാക്കും. ശേഷം ഈടാക്കുന്ന 0.7 ശതമാനം നികുതി സമാനമായ മറ്റിടങ്ങളിലെ നികുതി നിരക്കിനേക്കാൾ വളരെ കുറവാണ്.
ഇന്ത്യയിലെ ടോൾ നിർമ്മാണത്തിന് പ്രോത്സാഹനം നൽകുന്നതിനായി, ബോണ്ടഡ് സോണിലെ ഏതെങ്കിലും ടോൾ നിർമ്മാതാവിന് മൂലധന സാധനങ്ങളോ, യന്ത്രങ്ങളോ ഉപകരണങ്ങളോ നൽകുന്ന ഏതൊരു പ്രവാസിക്കും 5 വർഷത്തേക്ക് ആദായനികുതിയിൽ നിന്ന് ഇളവ് നൽകാൻ കേന്ദ്ര ധനമന്ത്രി 2026-27 ലെ കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ബജറ്റ് നിർദ്ദേശമനുസരിച്ച് വിജ്ഞാപനം ചെയ്യപ്പെട്ട പദ്ധതികൾക്ക് കീഴിൽ 5 വർഷം വരെ ഇന്ത്യയിൽ കഴിയുന്ന ഒരു പ്രവാസി വിദഗ്ദ്ധന്റെ ആഗോള വരുമാനത്തിന് (ഇന്ത്യക്ക് പുറത്തു നിന്നുള്ള വരുമാനം) നികുതി ഇളവ് നൽകുന്നു. വിദേശത്തുള്ള പ്രതിഭകളെ ദീർഘകാലം ഇന്ത്യയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അനുമാന അടിസ്ഥാനത്തിൽ (Presumptive basis) നികുതി അടയ്ക്കുന്ന എല്ലാ പ്രവാസികൾക്കും മിനിമം ആൾട്ടർനേറ്റ് ടാക്സിൽ (MAT) നിന്ന് ഇളവു നൽകാനും കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു.
സേവന മേഖലയിലെ നടപടികൾ ശുപാർശ ചെയ്യുന്നതിനായി ഉന്നതാധികാര 'വിദ്യാഭ്യാസ, തൊഴിൽ, സംരംഭ' സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശിച്ച് 2026-27 കേന്ദ്ര ബജറ്റ്
ചലഞ്ച് റൂട്ട് വഴി ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) സ്ഥാപിക്കും
പ്രധാന വ്യാവസായിക, ലോജിസ്റ്റിക് ഇടനാഴികളുടെ പരിസരത്ത് 5 സർവകലാശാലാ ടൗൺഷിപ്പുകൾ നിർമ്മിക്കും.
VGF/മൂലധന പിന്തുണയിലൂടെ എല്ലാ ജില്ലകളിലും പെൺകുട്ടികളുടെ ഓരോ ഹോസ്റ്റൽ സ്ഥാപിക്കും
ആസ്ട്രോഫിസിക്സ്, അസ്‌ട്രോണമി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 4 ടെലിസ്കോപ്പ് ഇൻഫ്രാസ്ട്രക്ച്ചർ ഫസിലിറ്റികൾ സ്ഥാപിക്കുകയോ നവീകരിക്കുകയോ ചെയ്യും
കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ 2026-27 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. വികസിത ഭാരതത്തിന്റെ പ്രധാന ചാലകശക്തിയായി സേവന മേഖലയെ കേന്ദ്രീകരിക്കുന്ന നടപടികൾ ശുപാർശ ചെയ്യുന്നതിനായി ഒരു ഉന്നതാധികാര 'വിദ്യാഭ്യാസ, തൊഴിൽ, സംരംഭ' സ്റ്റാൻഡിംഗ് കമ്മിറ്റി (High-Powered ‘Education to Employment and Enterprise’ Standing Committee) രൂപീകരിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു. ഇത് 2047 ആകുമ്പോഴേക്കും 10% ആഗോള വിഹിതത്തോടെ സേവനങ്ങളിൽ ഇന്ത്യയെ ആഗോള നേതാവാക്കും. വളർച്ച, തൊഴിൽ, കയറ്റുമതി എന്നിവയ്ക്കുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻഗണനാ മേഖലകൾ കമ്മിറ്റി നിശ്ചയിക്കും. ജോലികളിലും നൈപുണ്യ ആവശ്യകതകളിലും ആർട്ടിഫിഷ്യൻ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകൾ ചെലുത്തുന്ന സ്വാധീനം അവർ വിലയിരുത്തുകയും അതിനുള്ള നടപടികൾ നിർദ്ദേശിക്കുകയും ചെയ്യും.
ഇന്ത്യൻ ഡിസൈൻ വ്യവസായം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെങ്കി
പ്രധാന വ്യാവസായിക, ലോജിസ്റ്റിക് ഇടനാഴികളുടെ സമീപം 5 സർവകലാശാല ടൗൺഷിപ്പുകൾ സൃഷ്ടിക്കുന്നതിന് 'ചലഞ്ച് റൂട്ട്' വഴി സംസ്ഥാനങ്ങളെ ഗവൺമെന്റ് പിന്തുണയ്ക്കും. ഈ ആസൂത്രിത അക്കാദമിക് സോണുകളിൽ ഒന്നിലധികം സർവ്വകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നൈപുണ്യ കേന്ദ്രങ്ങൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ എന്നിവ ഉൾപ്പെടും.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്റ്റെം (STEM - സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) സ്ഥാപനങ്ങളിൽ ദീർഘനേരത്തെ പഠനവും ലബോറട്ടറി ജോലികളും പെൺകുട്ടികൾക്ക് ചില വെല്ലുവിളികൾ ഉയർത്താറുണ്ട്. ഇത് പരിഹരിക്കുന്നതിനായി, വി.ജി.എഫ് (VGF) അല്ലെങ്കിൽ മൂലധന സഹായത്തിലൂടെ രാജ്യത്തെ എല്ലാ ജില്ലകളിലും പെൺകുട്ടികളുടെ ഓരോ ഹോസ്റ്റൽ വീതം സ്ഥാപിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു.
ആഴത്തിലുള്ള അനുഭവാധിഷ്ഠിത രീതികളിലൂടെ ആസ്ട്രോഫിസിക്സ് , അസ്‌ട്രോണമി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നാല് ടെലിസ്കോപ്പ് ഇൻഫ്രാസ്ട്രക്ച്ചർ ഫസിലിറ്റികൾ സജ്ജമാക്കുകയോ നവീകരിക്കുകയോ ചെയ്യും. ഇതിൽ നാഷണൽ ലാർജ് സോളാർ ടെലിസ്കോപ്പ്, നാഷണൽ ലാർജ് ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് ടെലിസ്കോപ്പ്, ഹിമാലയൻ ചന്ദ്ര ടെലിസ്കോപ്പ്, കോസ്മോസ് 2 (COSMOS 2) പ്ലാനറ്റേറിയം എന്നിവ ഉൾപ്പെടുന്നു.
പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുമായി പവർ ഫിനാൻസ് കോർപ്പറേഷനും, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനും കേന്ദ്ര ഗവൺമെൻറ് പുനഃസംഘടിപ്പിക്കും.
കോർപ്പറേറ്റ് ബോണ്ട് സൂചികകളിൽ ഫണ്ടുകളിലേക്കും ഡെറിവേറ്റീവുകളിലേക്കും ഉചിതമായ പ്രവേശനം ഉറപ്പാക്കുന്ന ഒരു 'മാർക്കറ്റ് മേക്കിംഗ്' ചട്ടക്കൂട് ബജറ്റ് നിർദ്ദേശിക്കുന്നു.
ഉയർന്ന മൂല്യമുള്ള മുനിസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി, 1000 കോടി രൂപയിൽ കൂടുതൽ മൂല്യമുള്ള ഒരൊറ്റ ബോണ്ട് ഇഷ്യുവിന് 100 കോടി രൂപയുടെ ഇൻസെന്റീവ് നൽകും
ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് സ്കീം വഴി ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഇക്വിറ്റി ഇൻസ്ട്രുമെന്റുകളിൽ നിക്ഷേപം നടത്താൻ അനുമതി നൽകും.
സേവന മേഖല 9.1% വളർച്ചയോടെ വികാസം പ്രാപിച്ചുകൊണ്ട് വളർച്ചയുടെ പ്രധാന ചാലകശക്തിയായി തുടരുന്നു
ധനകാര്യ കമ്മീഷൻ വഴി സംസ്ഥാനങ്ങളുമായി പങ്കിടുന്ന ആകെ വിഭവങ്ങൾ 2026-27 -ൽ 16.56 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു; ഇതിൽ നികുതി വിഹിതവും (15.26 ലക്ഷം കോടി രൂപ), ധനകാര്യ കമ്മീഷൻ ഗ്രാന്റുകളും (1.4 ലക്ഷം കോടി രൂപ) ഉൾപ്പെടുന്നു
2026-27 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ഗവണ്മെന്റിന്റെ ഫലപ്രദമായ മൂലധനച്ചെലവ് 17.15 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു, അതായത് ജിഡിപിയുടെ 4.4%
കേന്ദ്ര ഗവണ്മെന്റിന്റെ ഫലപ്രദമായ മൂലധനച്ചെലവിൽ കേന്ദ്രത്തിന്റെ മൂലധനച്ചെലവും (12.22 ലക്ഷം കോടി രൂപ), മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിനായി സംസ്ഥാനങ്ങൾക്കുള്ള ധനസഹായവും (4.93 ലക്ഷം കോടി രൂപ) ഉൾപ്പെടുന്നു
2025-26 സാമ്പത്തിക വർഷത്തിൽ 56.1 ശതമാനമായിരുന്ന കേന്ദ്ര ഗവണ്മെന്റിന്റെ കടബാധ്യത 2026-27 ൽ ജിഡിപിയുടെ 55.6% ആകുമെന്ന് കണക്കാക്കപ്പെടുന്നു
സ്വകാര്യ അന്തിമ ഉപഭോഗച്ചെലവ് (PFCE) 7% വളർച്ച കൈവരിക്കുമെന്ന് കരുതപ്പെടുന്നു, ഇത് ജിഡിപിയുടെ 61.5% വരും. 2012 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്
2026 സാമ്പത്തിക വർഷത്തെ മൊത്തം സ്ഥിര മൂലധന രൂപീകരണത്തിൽ (GFCF) 7.8% വർദ്ധന
ധനക്കമ്മി 4.3% ആയി കണക്കാക്കുന്നു, അതേസമയം 2025-26 ലെ പരിഷ്കരിച്ച കണക്കുകൾ പ്രകാരം 4.4% മാണ് ധനക്കമ്മി
2026-27 ലെ റവന്യൂ കമ്മി 1.5% ആയും ഫലപ്രദമായ റവന്യൂ കമ്മി 0.3% ആയും കണക്കാക്കുന്നു
2026-27 ലെ മൊത്തം നികുതി വരുമാനം ജിഡിപിയുടെ 11.2% ആയി കണക്കാക്കുന്നു.
കറന്റ് അക്കൗണ്ട് കമ്മി 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ 1.3 ശതമാനത്തിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ജിഡിപിയുടെ 0.8 ശതമാനമായി കുറഞ്ഞു.
അനിശ്ചിതമായ ആഗോള താരിഫ് സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ മൊത്തം കയറ്റുമതി 2025 സാമ്പത്തിക വർഷത്തിൽ 825.3 ബില്യൺ യുഎസ് ഡോളറിലെത്തി
2025 സാമ്പത്തിക വർഷത്തിൽ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) 81.0 ബില്യൺ യുഎസ് ഡോളറായി രേഖപ്പെടുത്തി
വരവ്


