ഉഷ്ണതരംഗം: ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം അനുവദിയ്ക്കും- മന്ത്രി ജെ. ചിഞ്ചു റാണി

രാവിലെ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിൽ കന്നുകാലികളെ മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കും .ഉഷ്ണ തരംഗം റിപ്പോർട്ട് ചെയ്തിട്ടുള്ളതും ജല ദൗർലഭ്യം അനുഭവപ്പെടുന്നതുമായ ക്ഷീര കർഷക മേഖലകളിൽ ജില്ലാ ഓഫീസർമാർ കളക്ടർമാരുമായി നേരിട്ട് ബന്ധപ്പെട്ട് കന്നുകാലികൾക്ക് ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി

Apr 3, 2025
ഉഷ്ണതരംഗം: ഉരുക്കൾ  നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം അനുവദിയ്ക്കും- മന്ത്രി ജെ. ചിഞ്ചു റാണി
minister-j-chinju-rani

തിരുവനന്തപുരം : ഉഷ്ണതരംഗം മൂലം ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യാൻ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർദേശം നൽകി. സംസ്ഥാനം ഒട്ടാകെ വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയിലെ ഓൺലൈനായി കൂടിയ ഉന്നതതല ഉദ്യോഗസ്ഥരുടെ  അവലോകന യോഗത്തിൽ സംസാരിയ്ക്കുകയായിരുന്നു മന്ത്രി.

മൃഗസംരക്ഷണ വകുപ്പിലെ ജില്ലാ മൃഗസംരക്ഷണഓഫീസർമാരും ക്ഷീരവികസന വകുപ്പിലെ ജില്ലാതല ഓഫീസർമാരും മിൽമയുടെ മൂന്നു മേഖലകളിലെയും ചെയർമാന്മാരും യോഗത്തിൽ പങ്കെടുക്കുകയും  വിവിധ ജില്ലകളിലെ സാഹചര്യം വിശദീകരിയ്ക്കുകയും ചെയ്തു. ഉഷ്ണതരംഗം മൂലം വിവിധ ജില്ലകളിൽ കന്നുകാലികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ അവിടങ്ങളിൽ നിന്നും പോസ്റ്റ്‌മോർട്ടം ഉൾപ്പെടയുള്ള രേഖകൾ അടിയന്തിരമായി ക്രോഡീകരിച്ചു കർഷകർക്ക് നഷ്ടപരിഹാരം ഉടൻ തന്നെ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയന്റെ നേതൃത്വത്തിൽ ഉഷ്ണകാലത്തു പ്രത്യേകമായി നടപ്പിലാക്കിയ വേനൽക്കാല ഇൻഷുറൻസ് പദ്ധതി വഴി 34000 ഓളം കന്നുകാലികളെ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്താൻ സാധിച്ചുവെന്നും അത് വഴി 1.18 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സമാന രീതിയിൽ 2024 -25 വർഷത്തിൽ 36000 ഓളം കന്നുകാലികൾക്ക്  വേനൽക്കാല  ഇഷുറൻസ് പരിരക്ഷ  ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടാതെ മിൽമ  മലബാർ മേഖല വഴി 2023-24 വർഷത്തിൽ 38588 പശുക്കളെയും,2024 -25 വർഷത്തിൽ 40668 പശുക്കൾക്ക് വേനൽക്കാല ഇഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും 1.62 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്യാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.മിൽമ എറണാകുളം മേഖല വഴി 25000 കന്നുകാലികളെ വേനൽക്കാല ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുകയും 45 ലക്ഷം രൂപ നഷ്ടപരിഹാര ഇനത്തിൽ വിതരണം ചെയ്യുവാൻ കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. വിവരാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി  മൃഗസംരക്ഷണ വകുപ്പ് മുഖേന ക്ഷീര കർഷകർക്ക് അവരുടെ പ്രദേശങ്ങളിലെ താപനില സംബന്ധിച്ച മുന്നറിയിപ്പുകൾ എസ് എം എസ്സിലൂടെ അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്കു  മന്ത്രി നിർദേശം നൽകി.   മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ  ആസിഫ് കെ  യൂസഫ്ക്ഷീര വികസന വകുപ്പ്  ഡയറക്ടർ ശാലിനി ഗോപിനാഥ് എന്നിവർ ഉദ്യോഗസ്ഥ തലത്തിൽ സ്വീകരിക്കേണ്ട  നടപടികളെ കുറിച്ച്  വിശദമായി സംസാരിച്ചു.

വിവിധ ജില്ലകളിൽ കന്നുകാലികൾ  ചൂടിന്റെ കാഠിന്യം മൂലം മരണപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിൽ കന്നുകാലികളെ മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കും എന്ന് മന്ത്രി അറിയിച്ചു.  ഉഷ്ണ  തരംഗം  റിപ്പോർട്ട്  ചെയ്തിട്ടുള്ളതും  ജല ദൗർലഭ്യം  അനുഭവപ്പെടുന്നതുമായ ക്ഷീര കർഷക മേഖലകളിൽ  ജില്ലാ ഓഫീസർമാർ  കളക്ടർമാരുമായി  നേരിട്ട് ബന്ധപ്പെട്ട് കന്നുകാലികൾക്ക്  ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

ജില്ലകളിൽ നിന്നും 31-3-2025 വരെ ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്തു ഉഷ്ണതാപം മൂലം 106 പശുക്കളും 12 എരുമകളും 8 ആടുകളും മരണപ്പെട്ടിട്ടുണ്ട്.

കടുത്ത വേനലിനെ  പ്രതിരോധിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള  താഴെപ്പറയുന്ന ജാഗ്രത നിർദ്ദേശങ്ങൾ  കർഷകർ  പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.

§ തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഫാൻ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാൻ  സഹകരമാവും.

§ മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / തുള്ളി നന/ സ്പ്രിങ്ക്‌ളർ / നനച്ച ചാക്കിടുന്നത് ഉത്തമം.

§ സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മണി മുതൽ വൈകിട്ട് 4  മണി വരെ പൊള്ളുന്ന വെയിലിൽ തുറസ്സായ മേയാൻ വിടുന്നത് ഒഴിവാക്കുക. ആയതിനാൽ 11 മണിക്ക് മുൻപും 4  മണിക്ക് ശേഷവും മാത്രം പശുക്കളെ മേയാൻ വിടുക.

§ ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തിൽ എല്ലാ സമയവും ലഭ്യമായിരിക്കണം (കറവപശുക്കൾക്ക് 80- 100 ലിറ്റർ വെള്ളം / ദിവസം)

§ ധാരാളം പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.

§ മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തുക.

§ ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാൻ ശ്രദ്ധിക്കുക.

§ കനത്ത ചൂട് മൂലം കന്നുകാലികളിൽ കൂടുതൽ  ഉമിനീർ നഷ്ടപ്പെടുന്നതിനാൽ    ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ആയതിനാൽ ധാതുലവണ മിശ്രിതംഅപ്പക്കാരംവിറ്റാമിൻ എഉപ്പ്പ്രോബയോട്ടിക്‌സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തേണ്ടതാണ്.

§ വേനൽ ചൂട്  മൃഗങ്ങളുടെ ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. ചൂടുകാലത്തു  ബാഹ്യ പരാദങ്ങളായ പട്ടുണ്ണിചെള്ള്പേൻഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാൽ   അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്അനാപ്ലാസ്‌മോസിസ്ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ആയതിനാൽ ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി കർഷകർ സ്വീകരിക്കണം.

§ ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനൽക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ആയതു നിയന്ത്രിക്കുന്നതിന് കറവയുള്ള മൃഗങ്ങളുടെ അകിടിൽ നിന്നും പാൽ പൂർണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടുമായ് കറവ ക്രമീകരിക്കേണ്ടതുമാണ്.

§ കൃഷിപ്പണിക്കുപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മണി മുതൽ വൈകീട്ട് 4  മണി വരെയുള്ള ചൂട് കൂടിയ  സമയങ്ങളിൽ കൃഷിപ്പണിക്കായി നിയോഗിക്കരുത്.

§ പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണ്.

സൂര്യാഘാതം-ലക്ഷണങ്ങൾ

§ തളർച്ചഭക്ഷണം വേണ്ടായ്കപനിവായിൽ നിന്നും നുരയും പതയും വരിക വായ തുറന്ന ശ്വസനംപൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ  വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.

സൂര്യാഘാതമേറ്റാൽ ആദ്യം ചെയ്യേണ്ടത്

§ തണുത്ത വെള്ളം തുണിയിൽ മുക്കി   ശരീരം നന്നായി തുടയ്ക്കുക.

§ കുടിക്കാൻ ധാരാളം വെള്ളം നൽകുക

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.